കോടഞ്ചേരി:റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായി നടത്തിയ വനിതകളുടെ വടംവലി മത്സരവും പഞ്ചായത്ത് മെംബർമാരുടെ സൗഹൃദ വടംവലി മത്സരവും നെല്ലിപ്പൊയിലിൽ നടന്നു. സി. കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു. കായിക വിനോദങ്ങളുടെ നടത്തിപ്പിലൂടെ മലബാറിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിയാന സുബൈർ, വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, അഡ്വഞ്ചർ ടൂറിസം സിഒ ബിനു കുര്യാക്കോസ്, പഞ്ചായത്ത് മെംബർമാരായ വിൽസൺ തറപ്പേൽ, ശിവദാസൻ താഴെ പാലാട്ട്, ജിജി എലുവാലുങ്കൽ, നാൻസി ജോഷി, റൂബി തമ്പി, ബിന്ദു ജോർജ്, സത്യൻ ചോലയിൽ, ബേബി വളയത്തിൽ, റെജി തമ്പി, സജിനി രാമൻകുട്ടി, റിവർ ഫെസ്റ്റിവൽ കോഓർഡിനേറ്റർമാരായ പോൾസൺ അറയ്ക്കൽ, ബിജു ഒത്തിക്കൽ, സാബു മനയിൽ, സാബു അവണ്ണൂർ, മനോജ് ടി. കുര്യൻ എന്നിവർ പ്രസംഗിച്ചു.വിജയികൾക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ നിർവഹിച്ചു.